08:15am 13 November 2026
NEWS
രാസവളങ്ങൾക്ക് നൽകി വരുന്ന സബ്സിഡികൾ വർദ്ധിപ്പിച്ച് വിലക്കയറ്റം തടയുവാനുള്ള നടപടി കൾ സ്വീകരിക്കണമെന്ന്
കർഷക സംഘം

21/06/2026  07:38 PM IST
nila
രാസവളങ്ങൾക്ക് നൽകി വരുന്ന സബ്സിഡികൾ വർദ്ധിപ്പിച്ച് വിലക്കയറ്റം തടയുവാനുള്ള നടപടി കൾ സ്വീകരിക്കണമെന്ന് കർഷക സംഘം

ചെങ്ങന്നൂർ:  കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രാസവളങ്ങൾക്ക് നൽകി വരുന്ന സബ്സിഡികൾ വർദ്ധിപ്പിച്ച് വിലക്കയറ്റം തടയുവാനുള്ള നടപടി കൾ സ്വീകരിക്കണമെന്ന്
കർഷക സംഘം ചെങ്ങന്നൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെൺമണി കുറുങ്കാട്ടിൽ ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ ) നടന്ന സമ്മേളനം ജില്ല പ്രസിഡൻ്റ് ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം ആർ  മഞ്ജുളാ ദേവിയും അനുശോചന പ്രമേയം പ്രൊഫ. ബിജി എബ്രഹാമും അവതരിപ്പിച്ചു. ഏരിയ പ്രസിഡൻ്റ് ടി കെ സുഭാഷ്, കെ ആർ മുരളീധരൻ പിള്ള,
വി എൻ രവീന്ദ്രൻ നായർ, ആർ മഞ്ജുളാ ദേവി എന്നിവർ അടങ്ങുന്ന പ്രസീഡിയം
 സമ്മേളനം നിയന്ത്രിച്ചു.
ഏരിയ സെക്രട്ടറി ബി ബാബു റിപ്പോർട്ടും
മുരളി തഴക്കര സംഘടന റിപ്പോർട്ടും  അവതരിപ്പിച്ചു.
സ്വാഗത സംഘം ചെയർമാൻ പി ആർ രമേശ് കുമാർ
സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ല കമ്മിറ്റിയംഗം ആർ. രാജേഷ്, ആർ ശശികുമാർ, പ്രൊഫ. ടി എ സുധാകരക്കുറുപ്പ് , എസ് രാമകൃഷ്ണൻ, ടി വി അനിൽകുമാർ 
കെ എസ് ഗോപിനാഥൻ, നെൽസൺ ജോയി, ജെബിൻ പി വർഗീസ്, എ കെ ശ്രീനിവാസൻ , എം കെ മനോജ്, കെ എസ് ഷിജു,ടി കെ സുരേഷ്, റോഷൻ ഫിലിപ്പ് വർഗീസ്, കെ എ സമദ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
ടി കെ സുഭാഷ് (പ്രസിഡൻ്റ്), കെ ആർ മുരളിധരൻ പിള്ള, വി എൻ രവീന്ദ്രൻ നായർ (വൈസ് പ്രസിഡൻ്റുമാർ), ബി ബാബു (സെക്രട്ടറി) , പ്രൊഫ. ബിജി എബ്രഹാം, വത്സല രാമചന്ദ്രൻ ,പി വിജയചന്ദ്രൻ (ജോയിൻ്റ് സെക്രട്ടറിമാർ), മധു ചെങ്ങന്നൂർ (ട്രഷറാർ ).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.